100 കോടി ക്ലബ്ബിൽ എത്തുമോ? വിനീത് ശ്രീനിവാസിന്റെ 'വർഷങ്ങൾക്കു ശേഷം'ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ

കെ ആര്‍ അനൂപ്

വ്യാഴം, 16 മെയ് 2024 (15:28 IST)
Varshangalkku Shesham Review
മലയാള സിനിമ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പുറത്തിറങ്ങിയ സിനിമകളെല്ലാം വലിയ വിജയമായി മാറിക്കഴിഞ്ഞു.ഇപ്പോഴിതാ വിഷു റിലീസായി ഏപ്രിൽ 11ന് പ്രദർശനത്തിന് എത്തിയ വർഷങ്ങൾക്കുശേഷം ഇപ്പോഴും തിയേറ്ററുകളിൽ ഉണ്ട്. ബോക്സ് ഓഫീസ് കളക്ഷൻ കുറവാണെങ്കിലും 35 ദിവസങ്ങൾ തിയേറ്ററുകളിൽ ചിത്രം പിന്നിട്ടു. 
 
 35-ാം ദിവസം 2 ലക്ഷം രൂപ കളക്ഷൻ നേടി. പ്രതിദിന കളക്ഷനിൽ ഇടവുണ്ടായെങ്കിലും മൊത്തത്തിലുള്ള പ്രകടനം മികച്ചതാണ്.ഇന്ത്യൻ നെറ്റ് കളക്ഷൻ 38.82 കോടി രൂപയും ഇന്ത്യൻ ഗ്രോസ് കളക്ഷൻ 45.05 കോടി രൂപയുമാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 81.55 കോടി കളക്ഷൻ ചിത്രം നേടി.
 
ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയിൽ നിവിൻ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വൻ വിജയം നേടുകയും ചെയ്തു. നിവിൻ പോളി അവതരിപ്പിച്ച നിതിൻ മോളി പ്രേക്ഷകരെ ആകർഷിച്ചു. ഇത് നിവിൻ പോളിയുടെ തിരിച്ചു വരവാണെന്ന് പലരും പറഞ്ഞു. ഒരു സിനിമ താരമായാണ് നടൻ വേഷമിട്ടത്.
 
മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിൻ്റെ മാർക്കറ്റിംഗ് പാർട്ണർ.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍