ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍' പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ശനി, 5 ഓഗസ്റ്റ് 2023 (09:33 IST)
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, 'ജനപ്രിയ നായകന്‍' ദിലീപിന്റെ തിയേറ്ററുകളില്‍ എത്തിയ സന്തോഷത്തിലാണ് ആരാധകര്‍.'വോയ്സ് ഓഫ് സത്യനാഥന്‍' ബോക്സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടുന്നു.
 
കോമഡി എന്റര്‍ടെയ്നര്‍ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ 9.10 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിനാല്‍ വാരാന്ത്യ കളക്ഷന്‍ കൂടുമെന്ന് പ്രതീക്ഷിക്കാം.
 
റാഫിയുടെ മികച്ച സംവിധാനവും ദിലീപിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു. 'വോയ്സ് ഓഫ് സത്യനാഥന്‍'
 പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍, 'വോയ്സ് ഓഫ് സത്യനാഥന്‍' ദിലീപിന്റെ ഒരു തിരിച്ചുവരവ് തന്നെയാണ്, കാരണം അദ്ദേഹത്തിന്റെ മുന്‍ റിലീസുകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍