ദിലീപിന്റെ തിരിച്ചുവരവ് ഗംഭീരം,തിയേറ്ററുകളില്‍ വീണ്ടും ചിരിക്കാലം,'വോയിസ് ഓഫ് സത്യനാഥന്‍' പ്രേക്ഷക പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂലൈ 2023 (15:05 IST)
ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്‍' തിയേറ്ററുകളില്‍ എത്തി. റാഫി സംവിധാനം ചെയ്ത സിനിമ പതിവുപോലെ പ്രേക്ഷകരെ ചിരിപ്പിച്ചു. 2014-ല്‍ പുറത്തിറങ്ങിയ റിങ് മാസ്റ്ററിന് ശേഷം റാഫിയും ദിലീപും വീണ്ടും ഒന്നിച്ചപ്പോള്‍ സാധാരണക്കാരന് പറയാനുള്ള ചില കാര്യങ്ങള്‍ കൂടി സിനിമ പറയുന്നുണ്ട്.
നാക്കുപിഴകൊണ്ട് പ്രശ്‌നത്തിലായി ഒന്നും പറയാനാവാത്ത സിറ്റുവേഷനില്‍ നിന്ന് പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുന്ന ദിലീപിന്റെ സത്യനാഥന് തിയേറ്ററുകളില്‍ കൈയ്യടി ലഭിച്ചു. ചിത്രത്തെക്കുറിച്ച് സിനിമ കണ്ടവര്‍ക്ക് പറയാനുള്ളത് നോക്കാം.
മൂന്നര വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ദിലീപിന്റെ ആരാധകര്‍ക്ക്. ഒടുവില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'ബിഗ് സ്‌ക്രീനുകളിലേക്ക്.2019 നവംബറില്‍ പുറത്തിറങ്ങിയ ജാക്ക് ആന്‍ഡ് ഡാനിയല്‍ ആണ് ഒടുവില്‍ തിയേറ്റുകളില്‍ എത്തിയ ദിലീപ് സിനിമ. കേശു ഈ വീടിന്റെ നാഥന്‍ 2021 ല്‍ ഒടിടി റിലീസായെങ്കിലും ആരാധകരുടെ കാത്തിരിപ്പ് നീണ്ടു പോയി.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍