പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഭയമില്ല: ദിലീപ്

കെ ആര്‍ അനൂപ്

വ്യാഴം, 13 ജൂലൈ 2023 (15:23 IST)
ജനപ്രിയനായകന്‍ വോയിസ് ഓഫ് സത്യനാഥന്‍ ദിലീപ് പ്രമോഷന്‍ തിരക്കുകളിലാണ്.കേരളത്തിന് പുറത്ത് ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജൂലൈ 28ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ദിലീപിന് ഉള്ളത്.
 
പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ തനിക്ക് ഭയമില്ലെന്ന് ദിലീപ് പറഞ്ഞു. കൂടുതലും ചിരിപ്പിക്കുന്ന സിനിമകളാണ് ചെയ്തിട്ടുള്ളത്. ആ സ്‌നേഹം ജനങ്ങള്‍ എന്നും കാണിച്ചിട്ടുമുണ്ട്. ഞാന്‍ വല്ലാത്തൊരു ഘട്ടത്തില്‍ നിന്നപ്പോള്‍ ഇറങ്ങിയ രാമലീലയാണ് ജനങ്ങളുടെ പിന്തുണ എത്രത്തോളമെന്ന് മനസ്സിലാക്കി തന്നത്. അത് വിജയിപ്പിച്ചതു പോലെ ആ സിനിമ കാണാനും ജനങ്ങള്‍ തിയേറ്ററിലെത്തുമെന്നും വോയിസ് ഓഫ് സത്യനാഥന്‍ എത്തുമ്പോള്‍ ദിലീപ് പറഞ്ഞു. 
 
2 മണിക്കൂറും 17 മിനിറ്റുമുള്ള സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍