'ഇനി അച്ഛന്‍ വിളിക്കും നമ്മള്‍ എടുക്കരുത്'; കാവ്യയോട് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി

കെ ആര്‍ അനൂപ്

ചൊവ്വ, 11 ജൂലൈ 2023 (15:16 IST)
രണ്ട് പെണ്‍മക്കളുടെ അച്ഛനാണ് ദിലീപ്. ഇളയ മകള്‍ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. കാവ്യയും കുഞ്ഞും ചെന്നൈയിലാണ് താമസിക്കുന്നത്. മഹാലക്ഷ്മി ഇത്തിരി കാന്താരി ആണെന്ന് ദിലീപ് പറയുന്നു. 
 
'വോയ്സ് ഓഫ് സത്യനാഥന്‍' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ മനസ്സ് തുറന്നത്.
 
രാത്രി വൈകിയും ചിത്രീകരണം കാരണം ദിലീപ് ആകട്ടെ എഴുന്നേല്‍ക്കാന്‍ വൈകി.സ്‌കൂളില്‍ പോകുന്നതിനു മുന്‍പേ ദിലീപിനെ ഫോണില്‍ വിളിച്ച
 മഹാലക്ഷ്മിക്ക് അച്ഛനോട് സംസാരിക്കാന്‍ ആയില്ല. ദിലീപ് ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഫോണില്‍ ഒരു വോയിസ് നോട്ട് മഹാലക്ഷ്മി അയച്ചിരിക്കുന്നു. 'അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല, ഞാന്‍ പോവാ. അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ ഇനി അച്ഛന്‍ വിളിക്കും നമ്മള്‍ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ.'-ദിലീപ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍