'സിഐഡി മൂസ 2' എപ്പോള്‍ തുടങ്ങും ? ദിലീപിന് പറയാനുള്ളത്

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജൂലൈ 2023 (10:30 IST)
സിഐഡി മൂസ 2നെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ എല്ലാവര്‍ക്കും ഒരു സന്തോഷ വാര്‍ത്തയാണ് ദിലീപ് നല്‍കിയിരിക്കുന്നത്.
 സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന ഉറപ്പ് ദിലീപ് നല്‍കി കഴിഞ്ഞു. മാത്രമല്ല അടുത്തവര്‍ഷം തിയേറ്ററുകളില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും അണിയറ പ്രവര്‍ത്തകര്‍ തുടങ്ങി. എല്ലാ ജോലികളും പൂര്‍ത്തിയാക്കി സിഐഡി മൂസ 2 അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഉറപ്പ് ദിലീപ് നല്‍കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ജനപ്രിയനായകന്‍ വോയിസ് ഓഫ് സത്യനാഥന്‍ ദിലീപ് പ്രമോഷന്‍ തിരക്കുകളിലാണ്.കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഈ ദിലീപ് ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 14നാണ് റിലീസ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article