ദിലീപ് തന്നെ വിജയി, എത്രകളിച്ചാലും ജനപ്രിയനൊപ്പമെത്താന്‍ കഴിയില്ല?! - വീഡിയോ

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (10:36 IST)
ഇത്തവണത്തെ ഓണത്തിനിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങള്‍ ഒക്കെ ഒരൊഴുക്കന്‍ മട്ടില്‍ നീങ്ങുകയായിരുന്നു. സൂപ്പര്‍താര പോരാട്ടങ്ങള്‍ ഒന്നും തന്നെ ഓണത്തിനുണ്ടായിരുന്നില്ല. എന്നാല്‍, സൂപ്പര്‍താര ചിത്രങ്ങളുടെ പോരാട്ടത്തേക്കാള്‍ വലിയ ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് മലയാള സിനിമ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 
 
സെപ്തംബര്‍ 28 ആയ ഇന്നലെ രണ്ട് മലയാള സിനിമകള്‍ റിലീസ് ചെയ്തു. മഞ്ജു വാര്യരുടെ ‘ഉദാഹരണം സുജാതയും’ ജനപ്രിയ നായകന്‍ ദിലീപിന്റെ ‘രാമലീലയും’. ഇത്തവണ വിജയം ആര്‍ക്കൊപ്പം എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ആദ്യ ദിവസം ദിലീപിന്റെ രാമനുണ്ണിക്കൊപ്പമാണ്. മഞ്ജുവിന്റെ സുജാതയെ കാണാന്‍ ആളുകള്‍ കുറവാണ്. 
 
തണുപ്പന്‍ പ്രതികരണമാണ് സുജാതയ്ക്ക് ലഭിക്കുന്നത്. ദിലീപ് ചിത്രം രാമലീല കാണാന്‍ എല്ലാവരും തീയേറ്ററുകളില്‍ പോകണമെന്ന് മഞ്ജു ഫേസ്ബുക്കുല്‍ കുറിച്ചിരുന്നു. ഇത് മഞ്ജുവിന്റെ കുരുട്ടുബുദ്ധിയാണെന്നും ഇതിലൂടെ സുജാതയ്ക്ക് ആളെക്കൂട്ടലാണ് മഞ്ജുവിന്റെ പ്ലാനെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, മഞ്ജു എത്രകളിച്ചിട്ടും കാര്യമില്ല ദിലീപിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോഴുയര്‍ന്ന് കേള്‍ക്കുന്നത്.
 
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ ദിലീപ് ജയിലിലായശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമാണ് രാമലീല. കുടുംബപ്രേക്ഷകര്‍ ദിലീപിനെ കൈവിട്ടിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലത്തെ തിരക്ക്.   

അനുബന്ധ വാര്‍ത്തകള്‍

Next Article