'ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു': പ്രയാഗ മാര്‍ട്ടിന്‍

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (08:36 IST)
രാമലീലയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ‘ഇങ്ങനെയാരു വേഷം എനിക്ക് ഓഫര്‍ ചെയ്തപ്പോള്‍ അത് വലിയ പ്രിവിലേജായി തനിക്ക് തോന്നി’യെന്നും നടി പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍നെറ്റ് സീസണ്‍ 3യില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ.
 
തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വേഷമെന്നും പ്രയാഗ വ്യക്തമാക്കി. രാമലീല എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാനുണ്ടായ ഒരു കാരണങ്ങളില്‍ ഒന്ന് ദിലീപേട്ടന്‍ നായകനാകുന്നു എന്നത് തന്നെയാണെന്ന് ചിത്രത്തിലെ അഭിനേതാവ് കലാഭവന്‍ ഷാജോണും പറഞ്ഞു. 
 
ചിത്രത്തില്‍ അഭിനയിക്കാനുള്ള മറ്റൊരു കാരണം സച്ചിയുടെ തിരക്കഥയാണ്. പിന്നെ അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകനിലുള്ള പ്രതീക്ഷയും ദിലീപേട്ടന്റെ ജീവിതവുമായോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവുമായോ ചിത്രത്തിന് ഒരു ബന്ധവുമില്ലെന്നും പ്രയാഗ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article