മുന്നൂറ് രൂപയില്‍ നിന്ന് മൂന്ന് കോടിയിലേക്ക് ! ദിലീപിന്റെ വളര്‍ച്ച ഇങ്ങനെ

Webdunia
വെള്ളി, 7 ജനുവരി 2022 (12:13 IST)
സിനിമാ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. ഒരുകാലത്ത് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടന്‍മാരില്‍ ഒരാളായിരുന്നു ദിലീപ്. മൂന്ന് കോടി രൂപ വരെ ദിലീപ് പ്രതിഫലമായി വാങ്ങിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അക്കാലത്ത് ദിലീപ്. മിമിക്രി വേദികളില്‍ നിന്നാണ് ദിലീപ് സിനിമയിലെത്തുന്നത്. മിമിക്രി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സ്റ്റേജ് ഷോകള്‍ക്ക് പോകുമ്പോള്‍ താന്‍ വാങ്ങിയിട്ടുള്ള ഏറ്റവും കൂടിയ പ്രതിഫലം 300 രൂപയാണെന്ന് ദിലീപ് പറയുന്നു. ആദ്യ സിനിമയില്‍ നായകവേഷം ചെയ്യുമ്പോള്‍ ദിലീപ് വാങ്ങിയ പ്രതിഫലം വെറും പതിനായിരം രൂപയാണ്. മുന്നൂറ് രൂപയില്‍ നിന്ന് മൂന്ന് കോടി പ്രതിഫലത്തിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article