കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ പറയുന്നു. നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ പറ്റിയും ഇയാൾ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തുടരാന്വേഷണം നടത്തണമെന്നാണ് നടിയുടെ ആവശ്യം.