Kesu Ee Veedinte Nadhan Movie Review:ചിരിപ്പിക്കാന്‍ മറന്നുപോയ ദിലീപ് ചിത്രം, 'കേശു ഈ വീടിന്റെ നാഥന്‍' റിവ്യൂ

കെ ആര്‍ അനൂപ്

വെള്ളി, 31 ഡിസം‌ബര്‍ 2021 (14:35 IST)
ദിലീപ് നാദിര്‍ഷാ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം 'കേശു ഈ വീടിന്റെ നാഥന്‍' പ്രതീക്ഷിച്ചത്ര ചിരിപ്പിച്ചില്ലെന്ന് ഒറ്റവാക്കില്‍ പറയാം. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയ സിനിമ ഒരു കുടുംബകഥയാണ് പറയുന്നത്.
 
കേശുവിന്റെ സ്വത്ത് സ്വന്തമാക്കാന്‍ എത്തിയവര്‍ 
 
കേശുവെന്ന അറുപതുകളിലെത്തിയ കഥാപാത്രം തന്നെയാണ് പ്രധാന ആകര്‍ഷണം. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന കേശു വളരെ കഷ്ടപ്പാട് നിറഞ്ഞ സാഹചര്യത്തില്‍ നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ ഇത്തിരി പിശുക്ക് അദ്ദേഹത്തിനുണ്ട്. മൂന്ന് സഹോദരിമാരെ നല്ല രീതിയില്‍ കല്യാണം കഴിപ്പിച്ചു വിട്ടു. എന്നാല്‍ കൊടുത്തത് ഒന്നും മതിയാകാതെ കേശുവിന്റെ ബാക്കിയുള്ളതും കൂടി വീതംവച്ചെടുക്കാന്‍ എത്തുകയാണ് സഹോദരിമാരും അളിയന്മാരും. പിന്നീട് ഒരു ദിവസം അച്ഛന്റെ ചിതാഭസ്മം ഒഴുക്കാനായി കേശു രാമേശ്വരത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ കേശുവിന് ലോട്ടറിയടിച്ച വിവരം എല്ലാവരും അറിയും. അതാണ് കഥയിലെ ഒരു വഴിത്തിരിവ്.
 
നാദിര്‍ഷയുടെ പടം
നാദിര്‍ഷ എന്ന സംവിധായകന്റെ പടം എന്ന നിലയ്ക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ കേശുവിന് എത്താന്‍ സാധിച്ചില്ലെന്ന് തോന്നുന്നു. എന്തായാലും 'മേരാ നാം ഷാജി'യേക്കാള്‍ കേശു കൊള്ളാം. 
പതിവ് തെറ്റിച്ച് ദിലീപിന്റെ സിനിമ
ദിലീപിന്റെ മേക്കോവര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. പല രൂപങ്ങള്‍ മാറിയെത്തിയ ദിലീപ് ചിത്രങ്ങള്‍ വലിയ വിജയം ആയിട്ടുണ്ട്. അതേ പ്രതീക്ഷ തന്നെയായിരുന്നു കേശുവെന്ന കഥാപാത്രത്തിനും എല്ലാവരും നല്‍കിയത്. എന്നാല്‍ ആ പ്രതീക്ഷ തെറ്റിച്ച ചിത്രമാണ് 'കേശു ഈ വിടിന്റെ നാഥന്‍' .
കണ്ട് പഴകിയ കോമഡികള്‍
പല സിനിമകളിലും കണ്ടു പഴകിയ കോമഡി തന്നെയാണ് കേശുവിലും ഉണ്ടായിരുന്നതെന്ന് തോന്നി. ദിലീപിന്റേയും, ഉര്‍വ്വശിയുടേയും കഥാപാത്രങ്ങളെ തരക്കേടില്ലാതെ രൂപപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള കഥാപാത്രങ്ങളുടെ കാര്യം മോശമാണ്.
 
 
Rating: 2.75/5

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍