കേശു ഈ വീടിന്റെ നാഥന്‍ എന്തുകൊണ്ട് ഒ.ടി.ടിയ്ക്ക് പോയി, ദിലീപ് പറയുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (10:20 IST)
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ന്യൂ ഇയര്‍ റിലീസായി ഡിസംബര്‍ 31ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയെക്കുറിച്ച് പറയുകയാണ് നടന്‍ ദിലീപ്.
 
ഇരുപത്തി മൂന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ രണ്ട് സീന്‍ ഒഴിച്ച് ബാക്കിയെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയായിരുന്നു കേശു ഈ വീടിന്റെ നാഥന്‍ എന്ന് ദിലീപ്. 2020 ഏപ്രിലായിരുന്നു റിലീസ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത്.
 ആദ്യം ഒ.ടി.ടിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. 100% കുടുംബച്ചിത്രമാണെന്നും അത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബ പ്രേക്ഷകരിലേക്കാണ് എത്തേണ്ടത്. എല്ലാവരും സിനിമ കാണണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യുന്നതെന്നും ദിലീപ് പറഞ്ഞു.
പൊട്ടിച്ചിരിക്കാന്‍ ഒരുപാടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ ദിലീപ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍