ദിലീപിനും കാവ്യയ്ക്കും 'കടൽ തീരത്തെ മൺതരികൾ പോലെ കുട്ടികൾ ഉണ്ടാകുമോ'?

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (10:52 IST)
മലയാള സിനിമ ഗോസിപ്പ് കോളങ്ങളിൽ എന്നും നിറഞ്ഞ് നിന്നിരുന്ന വാർത്തയാണ് ദിലീപ് - കാവ്യ വിവാഹം. ഏതായാലും ഗോസിപ്പുകൾ സത്യമായി എന്ന് തന്നെ പറയാം. എന്നാൽ, തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹവാർത്ത കേരളീയർ കേട്ടതെന്ന് പറയാം. ദിലീപിന്റെ മകള്‍ മീനാക്ഷി സാക്ഷിയായ വിവാഹത്തിന് മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ ആശംസകള്‍ അറിയിക്കാന്‍ എത്തി. 
 
ബൈബിൾ വചനം കടമെടുത്താണ് നടൻ സലിംകുമാർ ഇരുവർക്കും വിവാഹമംഗളാശംസകൾ നേർന്നത്. 'സന്തോഷമായി, സംതൃപ്തിയായി. കടൽ തീരത്തെ മൺതരികൾ പോലെ കാവ്യയ്ക്കും ദിലീപിനും കുട്ടികൾ ഉണ്ടാകട്ടെ' എന്നായിരുന്നു സലിംകുമാർ പറഞ്ഞത്. ഇതുവരെ ഉണ്ടായിരുന്ന അഭ്യൂഹങ്ങൾ യാഥാർത്ഥ്യമായി, ഇതുതന്നെയായിരുന്നു ശരിയെന്ന് സംവിധായകൻ കമൽ പറഞ്ഞു.
 
മമ്മൂട്ടി, സലിം കുമാര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മേനക സുരേഷ് കുമാര്‍, ചിപ്പി, രഞ്ജിത്ത്, മീര ജാസ്മിന്‍, ജോമോള്‍, ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നടി മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ദിലീപിന്റെയും കാവ്യ മാധവന്റെയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും താരങ്ങള്‍ ഇത് നിഷേധിക്കുകയായിരുന്നു.
Next Article