ആദ്യ സിനിമയില്‍ ദിലീപിന്റെ പ്രതിഫലം എത്രയെന്നോ?

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (11:16 IST)
മലയാള സിനിമയില്‍ ജനപ്രിയ നായകനെന്ന വിളിപ്പേര് അരക്കിട്ടുറപ്പിച്ച നടനാണ് ദിലീപ്. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് വരുന്നത്. അതിനു മുന്‍പ് സംവിധായകന്‍ കമലിന്റെ സഹായിയായി ചില സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. 
 
കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്. കമലിന്റെ സഹസംവിധായകനായ ദിലീപിന് ആ സിനിമയില്‍ വര്‍ക്ക് ചെയ്തതിനു ലഭിച്ച പ്രതിഫലം വെറും ആയിരം രൂപയാണ്! 
 
പിന്നീട് ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളാകുകയായിരുന്നു ദിലീപ്. 
 
മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്. മൂന്ന് കോടിയിലേറെ പ്രതിഫലം പറ്റിയിരുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article