ഫസ്റ്റ് ലുക്ക് പുറത്തു വന്നതു മുതല്‍ വിജയുടെ പുതിയ ചിത്രം 'ബീസ്റ്റ്' ചര്‍ച്ചയാക്കുകയാണ്.സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നെല്‍സണ്‍ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്. 2022 ജനുവരിയില്‍ റിലീസ് ചെയ്യുവാന്‍ ആണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.