രജനീകാന്ത് ‘അണ്ണാത്തെ'യുടെ പ്രതിഫലം തിരികെ നൽകി?

കെ ആർ അനൂപ്
ചൊവ്വ, 28 ജൂലൈ 2020 (19:59 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘അണ്ണാത്തെ'. ഈ സിനിമയ്ക്കായി രജനി തന്റെ പ്രതിഫലം തിരികെ നൽകി എന്നാണ് പുതിയ റിപ്പോർട്ട്. ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയെ കുറച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അണ്ണാത്തെയുടെ നിർമ്മാതാക്കൾ താരത്തോട് പ്രതിഫലം കുറയ്ക്കുവാൻ അഭ്യർത്ഥിച്ചിരുന്നുവെന്ന വാർത്തകൾ മുമ്പ് പുറത്തു വന്നിരുന്നു. 
 
അതേസമയം, ഔദ്യോഗിക സ്ഥിതീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. കൊറോണ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സിനിമ  അടുത്തവർഷം ആയിരിക്കും റിലീസ് ചെയ്യുക. നയന്‍താര, ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article