ദുൽഖർ റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി ചിത്രം തനിയാവർത്തനമോ കൂടെവിടെയോ? - ഡിക്യുവിന്റെ മറുപടി ഏറ്റെടുത്ത് ആരാധകർ

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (12:25 IST)
മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥ, തനിയാവർത്തനം ഇവയെല്ലാം ക്ലാസിക്കുകൾ ആണ്. മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാകുന്ന ചിത്രങ്ങളുടെ പട്ടികയിൽ മമ്മൂട്ടിച്ചിത്രങ്ങൾ നിരവധിയാണുള്ളത്. മമ്മൂട്ടിയുടെ ഈ ക്ലാസിക് ചിത്രങ്ങൾ റീമേക്ക് ചെയ്യപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അതിൽ ദുൽഖർ സൽമാൻ ആണ് നായകനായി എത്തുന്നതെങ്കിലോ? 
 
അത്തരമൊരു സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ മമ്മൂട്ടി - ദുൽഖർ ഫാൻസ് ചർച്ച ചെയ്യുന്നത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അവതാര ‘മമ്മൂട്ടി സറിന്റെ ഏതെങ്കിലും പടങ്ങൾ ദുൽഖറിനു ചെയ്യണമെങ്കിൽ ഏതായിരിക്കും ചെയ്യുക?’ എന്ന് ചോദിക്കുന്നുണ്ട്. അതിനു താരം നൽകിയ മറുപടിയാണ് ഫാൻസിനു ആവേശമായിരിക്കുന്നത്.
 
കൂടെവിടെ, തനിയാവർത്തനം, സുക്രതം, വടക്കൻ വീരഗാഥ, ന്യൂ ഡൽഹി എന്നീ 5 ഓപ്ഷനുകളും അവതാര ദുൽഖറിനു മുന്നിലേക്ക് വെച്ചു. എന്നാൽ, അവതാരകയേ പോലും അമ്പരപ്പിക്കുന്ന മറുപടിയാണ് ദുൽഖർ നൽകിയത്. ‘ഇതൊന്നും ഞാൻ തൊടില്ല, കാരണം ഇതെല്ലാം ക്ലാസിക് സിനിമകളാണ്’ എന്നായിരുന്നു ദുൽഖറിന്റെ മറുപടി. റീമേക്ക് ചിത്രങ്ങൾ ചെയ്യില്ല എന്നും ദുൽഖർ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article