ബോസ് ഈസ് ബാക്ക്, തലൈവാ...; മമ്മൂട്ടിയുടെ മധുരരാജയ്ക്ക് വൻ സ്വീകരണം

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (11:04 IST)
2019ൽ മമ്മൂട്ടിയുടേതായി ആദ്യമിറങ്ങിയ പടം പേരൻപാണ്. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം. പിന്നാലെ മാഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രവും റിലീസ് ആയി. ഇനിയുള്ളത് മലയാള ചിത്രമാണ്. വിഷുവിനു റിലീസ് ആകാനിരിക്കുന്ന മധുരരാജയാകും മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം.
 
വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയും മോഷൻ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തു. പോക്കിരിരാജയുടെ രണ്ടാംഭാഗമായ മധുരരാജയുടെ മോഷൻ പോസ്റ്ററിനു വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്. വിഷുവിനു റിലീസ് ചെയ്യാനിരിക്കുന്ന മധുരരാജയ്ക്കായി കട്ട വെയിറ്റിംഗിലാണ് ഫാൻസ്.
 
ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article