ചോരക്ക് മറുപടി ചോര, ഓരോ തുള്ളി ചുടുരക്തത്തിനും കണക്ക് തീർക്കും: മേജർ രവി

വെള്ളി, 15 ഫെബ്രുവരി 2019 (10:41 IST)
പുൽവാമയിൽ 44 ജവാൻമാരുടെ ജീവത്യാഗത്തിന് ഉടൻ മറുപടി നൽകുമെന്ന് മേജർ രവി. ജവാന്മാരുടെ ചുടുചോരയ്ക്ക് മറുപടി നൽകാൻ എന്തേ ഇത്ര വൈകുന്നു എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. പട്ടാളക്കാർക്ക് വേണ്ടത് പ്രതിരോധ മന്ത്രിയുടെ ഒരു അനുമതി മാത്രം. 
 
കൂടെയുള്ളവരുടെ മരണത്തിന് പകരം ചോദിക്കുമെന്നാണ് ഓരോ പട്ടാളക്കാരനും ആഗ്രക്കുന്നതെന്നും മേജർ രവി ഒരു ചാനലിനോട് പറഞ്ഞു. ഇന്ത്യൻ പട്ടാളത്തിന്റെ കരുത്ത് ലോകം കാണാൻ ഇരിക്കുന്നതേ ഉള്ളു. ആ കരുത്ത് പുറത്തെടുക്കാനും എതിരാളികളേ ഉൻ മൂലനം ചെയ്യാനും ഒരു അനുമതിയുടെ ആവശ്യമേ ഉള്ളു. ഭീകരന്മാർ ഗ്രാമവാസികളുടെ വീടുകളിൽ തന്നെയുണ്ട്. അവിടെ നിന്നും ഭീകരരേ തുരത്താൻ ആകുന്നില്ല. വീടുകളിൽ പരിശോധനക്ക് ചെന്നാൽ സൈന്യത്തേ നാട്ടുകാർ അക്രമിക്കുന്നു. മനുഷ്യവകാശ പ്രവർത്തകർ ഇടപെടുന്നു.

ഭീകരവാദികള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ സൈനികരോട് നിര്‍ദ്ദേശം നല്‍കട്ടെ. ഒരുമിച്ച് നില്‍ക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 
 
‘പട്ടാളം മുഴുവൻ രക്തം തിളച്ച് നില്ക്കുകയാണ്‌. ഒരു നിർദ്ദേശം ഉണ്ടായാൽ മാത്രം മതി അവർ 44 ജവാന്മാരുടെ ചോരക്ക് പ്രതികാരം ചെയ്തിരിക്കും എന്നുറപ്പ്.‘- മേജർ രവി പറയുന്നു. നമ്മുടെ സൈനീക കേന്ദ്രങ്ങളും, സൈനീക വാഹനങ്ങളും പോലും സുരക്ഷിതമല്ല എന്ന അവസ്ഥ ജനത്തിനു വന്നിരിക്കുന്നുവെന്ന് ഉദ്യൊഗസ്ഥർ പറയുന്നു.
 
അതിനിടെ കശ്മീരിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ സുരക്ഷാവീഴ്ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വന്‍ തോതില്‍ സ്ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവർണർ ആരോപിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍