മലയാളത്തിലെ എക്കാലത്തേയും വമ്പൻ ഹിറ്റ് സിനിമയാണ് ദൃശ്യം. പ്രേക്ഷക പ്രതികരണം കൊണ്ടും കളക്ഷൻ കൊണ്ടും മുൻ നിരയിലാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസസ് സംവിധാനം ചെയ്ത ദൃശ്യം. എന്നാൽ, മറ്റൊരു മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കാനുള്ള തേരോട്ടത്തിലാണ്. വൈശാഖ് - മോഹൻലാൽ ചിത്രം പുലിമുരുകനാണ് ദൃശ്യത്തിന് വെല്ലുവിളിയായിരിക്കുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിൽ ദൃശ്യത്തെ മറികടക്കാൻ ഇനി രണ്ട് ദിവസം മാത്രം മതി.
68.15 കോടിയാണ് മലയാളികൾ നെഞ്ചേറ്റിയ ദൃശ്യത്തിന്റെ മൊത്തം കളക്ഷൻ. എന്നാൽ, റിലീസ് ചെയ്ത് വെറും 14 ദിവസം കഴിഞ്ഞപ്പോൾ പുലിമുരുകൻ സ്വന്തമാക്കിയത് 60 കോടിയാണ്. തീയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റുകയായിരുന്നു ആരാധകർ. മോഹൻലാലിന്റെ റെക്കോർഡ് മറ്റൊരു മോഹൻലാൽ ചിത്രം തകർക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത.
325 തിയേറ്ററുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം 4.06 കോടിയാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. ഇതേകണക്കുകളായിരുന്നു പിന്നീടുള ദിവസങ്ങളിൽ പുലിമുരുകന് ലഭിച്ചത്.
റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 50 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.