'പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ'; മലയാള സിനിമയില്‍ ചിരിക്കാലം കാലം തീര്‍ക്കാന്‍ വീണ്ടും ധര്‍മ്മജന്‍ എത്തുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 9 മെയ് 2024 (15:25 IST)
dharmajan bolgatty
'പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ' എന്ന പുലിമുരുകനെ ഡയലോഗ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇങ്ങ് എടുത്തു. വീണ്ടും ധര്‍മ്മജന്റെ കോമഡി കാലം മലയാള സിനിമയില്‍ ഉണ്ടാകും എന്ന പ്രതീക്ഷയാണ് ചിത്രം കണ്ട ആരാധകരുടെയും ആഗ്രഹം.
 
വീണ്ടും കോമഡി പടവുമായി ധ്യാന്‍ ശ്രീനിവാസന്‍. നവാഗതനായ തോംസണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ പുരോഗമിക്കുകയാണ്. ധ്യാനിനൊപ്പം ധര്‍മ്മജന്‍ സിനിമയില്‍ അഭിനയിക്കുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കൂടുതല്‍ സമയം കുടുംബത്തിനോടൊപ്പം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ നടന്‍ അവര്‍ക്ക് ചുറ്റിലുമായി എപ്പോഴും ഉണ്ടാകും. സീരിയസ് ക്യാരക്ടര്‍ അല്ല കൂള്‍ ആണ് ഈ അച്ഛന്‍. തമാശ പറഞ്ഞും ചിരിപ്പിച്ചും ധര്‍മ്മജന്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനാണ്. വീട്ടിലെത്തിയാല്‍ അവരില്‍ ഒരാളായി മാറി കുട്ടി കുസൃതികള്‍ ഒപ്പിക്കാറുണ്ട് സിനിമ താരംവൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ധര്‍മ്മജന്.അനുജയാണ് ഭാര്യ.രമേശ് പിഷാരടിയാണത്രെ ധര്‍മജന്റെ മക്കള്‍ക്ക് പേരിട്ടത്.
 
10 വര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമയില്‍ ഹാസ്യ നടനായി ധര്‍മ്മജന്‍ ഉണ്ട്.മകള്‍ വേദ അച്ഛന്‍ ഒപ്പം സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article