മഞ്ജുവാര്യര്‍, കാവ്യ, റിമ, മംമ്ത... ഇവരില്‍ ആര് നായികയാകണം; ധര്‍മ്മജന്റെ കിടിലന്‍ മറുപടി - വീഡിയോ

Webdunia
വെള്ളി, 19 ജനുവരി 2018 (17:39 IST)
ചലച്ചിത്ര ലോകത്തും മിനി സ്‌ക്രീനിലുമെല്ലാം നിരവധി ഹാസ്യാവിഷ്‌കാരങ്ങള്‍കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഒരു താരമാണ് ധര്‍മജന്‍. ഏതൊരു വേദിയില്‍ കയറിയാലും പ്രേക്ഷകരെ നിരാശപ്പെടുത്താതെയുള്ള ധര്‍മജന്റെ പെര്‍ഫോര്‍മന്‍സുകള്‍ എക്കാലവും കൈയ്യടി വാങ്ങിയിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ നടന്ന അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
 
കാവ്യമാധവന്‍, മഞ്ജുവാര്യര്‍, റിമ കല്ലിംഗല്‍, രമ്യ നമ്പീശന്‍, മംമ്ത മോഹന്‍ദാസ് ഇവരില്‍ ആര് നായികയാകണമെന്നുള്ള ചോദ്യത്തിന് മുഖം നോക്കാതെയുള്ള താരത്തിന്റെ മറുപടി വന്നു. മഞ്ജു വാര്യര്‍ എന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞ മറുപടി. എന്നാല്‍ ദിലീപ്, നടിയുടെ ആക്രമണം, മഞ്ജുവിനെതിരായ ആരോപണങ്ങള്‍… ഇങ്ങനെയുള്ള ചിലകാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ മഞ്ജു എന്നുള്ള ഉത്തരം ശരിയാകുമോ എന്നും അവതാരകന്‍ ധര്‍മ്മജനോടു ചോദിച്ചു. 
 
അതിനും ഉടന്‍ തന്നെ മറുപടിയെത്തി. എന്റെ ജീവിതം സുതാര്യമാണ്. ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ദിലീപേട്ടന്‍ എനിക്ക് സഹോദരതുല്യനാണ്. ആ ബന്ധം അങ്ങനെ തന്നെ തുടരും. ഇത് വേറൊരു ഭാഗം. രണ്ടും രണ്ടായിട്ട് അങ്ങനെ പോകും... ധര്‍മജന്‍ പറഞ്ഞു.
 
(വീഡിയോക്ക് കടപ്പാട്: പീപ്പിള്‍ ന്യൂസ്)
 

അനുബന്ധ വാര്‍ത്തകള്‍

Next Article