നീക്കം ഒരു തട്ടുപൊളിപ്പന്‍ സിനിമയുടെ ക്ലൈമാക്‍സ് പോലെ; ദിലീപ് അമ്മയിലേക്ക് തിരിച്ചെത്തുന്നു, നാടകീയമായി!

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (18:42 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24ന് ചേരുന്ന വാര്‍ഷി ക ജനറന്‍ ബോഡി യോഗത്തിലാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.

23ന് ചേരുന്ന എക്‍സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നടക്കും. യോഗത്തില്‍ താരത്തിനെ തിരിച്ചെടുക്കുന്നതിനെതിരെ പ്രതികരണങ്ങള്‍ ആരില്‍ നിന്നുമുണ്ടാകില്ല. ഇതോടെ 24ന് ചേരുന്ന ജനറന്‍ ബോഡി യോഗത്തില്‍ തീരുമാനം പരസ്യമാക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ദിലീപിനെ അമ്മയില്‍ നിന്നും ഇതുവരെ ഔദ്യോഗികമായി പുറത്താക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാകും ജനറന്‍ ബോഡി യോഗത്തില്‍ തീരുമാനമുണ്ടാകുക. ഇക്കാര്യത്തില്‍ മറ്റു താരങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് സംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റ് അടക്കമുള്ളവര്‍.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നത്.

അമ്മയുടെ അടുത്ത പ്രസിഡന്റായി മോഹന്‍‌ലാല്‍ എത്തുമെന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്. 24ന് ചേരുന്ന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്നതെന്നും നിയോജകമണ്ഡലത്തിലെ കാര്യങ്ങളും സംഘടനയുടെ കാര്യങ്ങളും ഒരുമിച്ചുകൊണ്ടു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

കഴിഞ്ഞ നാല് ടേമുകളിലും അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ സ്നേഹപൂർവമായ സമ്മർദ്ദങ്ങളുടെ പുറത്ത് സ്ഥാനത്ത് തുടരുകയായിരുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article