'ചിയാന്‍ 60' ചിത്രീകരണം പൂര്‍ത്തിയാക്കി ധ്രുവ് വിക്രം, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:42 IST)
പ്രഖ്യാപനം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ചിയാന്‍ 60. അച്ഛന്‍ വിക്രമും മകന്‍ ധ്രുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോളിതാ തന്റെ ഭാഗത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ധ്രുവ് വിക്രം.
 
 കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ഡാര്‍ജീലിംഗ് നടന്നുവരികയാണ്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ധ്രുവ് ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.വിക്രം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമെന്ന് കേള്‍ക്കുന്നു. അടുത്ത ഷെഡ്യൂള്‍ നേപ്പാളിലാണ്. ഓഗസ്റ്റ് 15 ന് ഒരു അപ്ഡേറ്റ് നിര്‍മ്മാതാക്കള്‍ പങ്കുവെക്കും.
 സിമ്രന്‍, വാണി ഭോജന്‍, ബോബി സിംഹ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article