മകന്റെ ക്രൂരപീഡനം, നേടിയതെല്ലാം നഷ്ടപ്പെട്ട ജീവിതം; നല്ലൊരു അമ്മയെ നഷ്ടമായെന്ന് താരങ്ങൾ

നിഹാരിക കെ.എസ്

വ്യാഴം, 19 ഡിസം‌ബര്‍ 2024 (11:29 IST)
അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മീന ഗണേഷ്. മീനയുടെ വേർപാടിൽ അനുശോചനം അറിയിച്ച് സഹതാരങ്ങൾ രംഗത്ത്. മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരവും നേടിയിട്ടുണ്ട്. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന മീന പിന്നീട് രോഗശയ്യയിലേക്ക് വഴുതി വീണു. നേടിയതെല്ലാം ചികിത്സയ്ക്കായി ചിലവായി. ഒപ്പം, ധൂർത്തടിക്കുന്ന മകനും എല്ലാം നശിപ്പിച്ചു.
 
ഇടക്കാലത്തുവച്ച് മകൻ ചെയ്ത ക്രൂര പീഡനങ്ങളെ കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് മീന എത്തിയിരുന്നു. താൻ നേടിയതെല്ലാം തനിക്ക് നഷ്ട്ടപ്പെട്ടു എന്നും മീന പറഞ്ഞു. ചിരട്ട എടുത്തു തെണ്ടാൻ പോകാൻ പറഞ്ഞു എന്നും മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്നും താരം പറഞ്ഞിരുന്നു. ഗ്രമീണതയുടെ നൈർമ്മല്യം ഉൾക്കൊണ്ട അഭിനേത്രിയെ തങ്ങൾക്ക് നഷ്ടമാകുമ്പോൾ അത് മലയാള സിനിമക്ക് തീർത്താൽ തീരാത്ത നഷ്ടം എന്നാണ് ആരാധകരും സുഹൃത്തുക്കളും പറയുന്നത്.
 
മീന ഗണേഷ് സ്നേഹം നിറഞ്ഞ ഒരമ്മയായിരുന്നുവെന്ന് മധുപാൽ കുറിച്ച്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അവർ നിറഞ്ഞാടിയിട്ടുണ്ട്. അതൊരു കുഞ്ഞു വേഷമായാൽ പോലും. അവരുടേതായ ഒരു സ്ഥാനം അറിയിച്ചിട്ടുണ്ട് എന്ന് മധുപാൽ പറയുന്നു. ഗ്രമീണതയുടെ നൈർമ്മല്യം ഉൾക്കൊണ്ട അഭിനേത്രിയായിരുന്നു മീനയെന്ന് സംവിധായകൻ വിനയൻ ഓർത്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍