മലയാളത്തില്‍ 200 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുഖചിത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍, മിഴി രണ്ടിലും എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1976 ല്‍ റിലീസ് ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് മീന ഗണേഷിന്റെ അരങ്ങേറ്റം.