ട്രോളുകള്‍ക്കുളള മറുപടി, മമ്മൂട്ടിയുടെ 'സിബിഐ 5' തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും നാലാം സ്ഥാനത്ത്

കെ ആര്‍ അനൂപ്

വ്യാഴം, 23 ജൂണ്‍ 2022 (11:27 IST)
തിയേറ്ററുകള്‍ സമ്മിശ്ര പ്രതികരണമാണ് സിബിഐ 5; ദ ബ്രെയിന് ലഭിച്ചതെങ്കിലും നെറ്റ്ഫ്‌ലിക്‌സില്‍ കാര്യങ്ങള്‍ മറിച്ചാണ്.റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകള്‍ ചിത്രം കണ്ടു കഴിഞ്ഞു. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും നാലാം സ്ഥാനത്താണ് സിബിഐ 5; ദ ബ്രെയിന്‍.
 
മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ സിബിഐ 5 ട്രെന്‍ഡിങ്ങില്‍ തന്നെയാണ്.ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് തുടങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ സിബിഐ 5യും ഉണ്ട്.
 
 സിബിഐ 5 റിലീസ് ആയത് മുതല്‍ സിനിമയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അതിനെല്ലാം മറുപടി എന്നോണം ഈ നോട്ടത്തിന്റെ വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍