ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരവും ആരാധകരുടെ പ്രിയ താരവുമായിരുന്ന വിപി സത്യന്റെ ജീവിതം പറയുന്ന ചിത്രം ക്യാപ്റ്റന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്.
നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യനായി ജയസൂര്യയാണ് വേഷമിടുന്നത്. വൈകാരിക രംഗങ്ങൾ ഉൾകൊള്ളുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കേരളാ പൊലീസിന്റെ ജേഴ്സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയ ഉയർന്ന സത്യന്റെ കഥയാണ് ക്യാപ്റ്റൻ പറയുന്നത്. അനു സിത്താരയാണ് സിനിമയിലെ നായിക.
ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ക്യാപ്‌റ്റന്‍. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം.