ആക്ഷന്‍ രംഗങ്ങള്‍ നിറച്ച് 'ക്യാപ്റ്റന്‍ മില്ലര്‍',ടീസര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂലൈ 2023 (09:00 IST)
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി. വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ യുദ്ധ ചിത്രമാണ് ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവന്നത്.മദന്‍ കാര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനിയും എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രനും നിര്‍വഹിക്കുന്നു. സംഗീതം ജി വി പ്രകാശ് കുമാര്‍.  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍