'സി.ഐ.ഡി. മൂസ' തിയേറ്ററുകളില്‍ പരാജയപ്പെട്ടോ ? അന്ന് സിനിമ നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂലൈ 2023 (11:11 IST)
2003ല്‍ പുറത്തിറങ്ങിയ 'സി.ഐ.ഡി. മൂസ' തിയേറ്ററുകളില്‍ വിജയം ആയിരുന്നോ എന്ന് ഇപ്പോഴും ആരാധകര്‍ തിരയുന്നുണ്ട്. ജൂലൈ നാലിന് 20 വര്‍ഷം പൂര്‍ത്തിയാക്കിയ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം നാല് കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.
ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കിയ ചിത്രം ബാലേട്ടന് പിന്നില്‍ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായിരുന്നു. ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 11 കോടി രൂപയാണ്.
ദിലീപ്, മുരളി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഭാവന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.
കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article