സഹോദരങ്ങള്‍, ഫഹദിന് പിറന്നാള്‍ ആശംസകളുമായി ഫര്‍ഹാന്‍

കെ ആര്‍ അനൂപ്

വ്യാഴം, 8 ഓഗസ്റ്റ് 2024 (19:19 IST)
മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ഇന്ന് ഇരുവരുടെയും ജീവിതത്തില്‍ ആഘോഷിക്കപ്പെടേണ്ട ദിവസമാണ്. ഫഹദിനെ 42-ാം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ വീട്ടില്‍നിന്ന് ഫഹദിന് പിറന്നാള്‍ ആശംസകള്‍ എത്തിയിരിക്കുകയാണ്. സഹോദരന്‍ ഫര്‍ഹാന്‍ ഫഹദിന് ആശംസകളുമായി എത്തി.
 
തന്റെ പ്രിയപ്പെട്ട സഹോദരനെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു ചിത്രവും ഫര്‍ഹാന്‍ ഫാസില്‍ പങ്കുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FF (@farhaanfaasil)

ഫഹദ് ഫാസിലിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'പുഷ്പ: ദ റൂളി'ലെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവന്നു.ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐ.പി.എസ് ഓഫീസറായി ശക്തമായ വേഷത്തില്‍ ഫഹദ് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ലുങ്കിയുടുത്ത് ഒരു കൈയില്‍ കോടാലിയും മറുകയ്യില്‍ ചൂണ്ടിയ തോക്കുമായി നില്‍ക്കുന്ന ഫഹദിനെയാണ് പോസ്റ്ററില്‍ കാണാനായത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍