മാളികപ്പുറത്തിലെ കല്ലുവിന്റെ അമ്മ, ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ആല്‍ഫി പഞ്ഞിക്കാരന്‍

അഭിറാം മനോഹർ

വ്യാഴം, 8 ഓഗസ്റ്റ് 2024 (16:52 IST)
Alphy Panjikkaaran
മാളികപ്പുറം സിനിമയില്‍ കല്ലുവിന്റെ അമ്മയായി തിളങ്ങികൊണ്ട് ശ്രദ്ധേയയായ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. ശിക്കാരി ശംഭു, സണ്‍ഡേ ഹോളിഡേ,വള്ളിക്കുടിലിലെ വെള്ളക്കാരന്‍,ഇളയരാജ തുടങ്ങി സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും സിനിമയില്‍ താരത്തിന് ബ്രേക്ക് നല്‍കിയത് മാളികപ്പുറമായിരുന്നു. ഇപ്പോഴിതാ ആല്‍ഫി പഞ്ഞിക്കാരന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

ഡീപ്പ് നെക്ക് കട്ട് ബ്ലൗസിനൊപ്പം മിനിമല്‍ ഡിസൈനുള്ള സാരിയിലാണ് താരം ഫോട്ടോഷൂട്ടിലുള്ളത്. പ്ലാന്‍ പി ആക്ഷന്‍സ് സ്റ്റുഡിയോസാണ് ഫോട്ടോകള്‍ക്ക് പിന്നില്‍. അതിസുന്ദരിയും ഗ്ലാമറസുമായാണ് ചിത്രങ്ങളില്‍ താരമുള്ളത്. അടുത്തിടെ സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തിയ നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസാണ് ആല്‍ഫി അവസാനം അഭിനയിച്ച പ്രൊജക്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍