ബോളിവുഡ് സുന്ദരി അലിയ ഭട്ടിനെയും മാതാവ് സോണിയ റസ്ദാനെയും വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. അലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ടിനാണ് ഫോണിലൂടെ ഇത്തരമൊരു സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ജുഹു പൊലീസ് സ്‌റ്റേഷനില്‍ മഹേഷ്ഭട്ട് പരാതി നല്‍കി.
ഫെബ്രുവരി 26നാണ് വധഭീഷണി മുഴക്കി അജ്ഞാതന്റെ ഫോണ്‍കോള്‍ സന്ദേശം വന്നത്. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊല്ലുമെന്നും പണം ലകനൌ ബാങ്ക് ബ്രാഞ്ചില്‍ നിക്ഷേപിക്കണമെന്നുമായിരുന്നു സന്ദേശം.
ആദ്യം എസ്എംഎസും പിന്നാലെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചു. ഏറ്റവും ഒടുവിലായിരുന്നു ഫോണ്‍കോള്‍ വന്നത്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെയും സോണി റസ്ദാനെയും വെടിവെച്ചു കൊല്ലുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇതിന് മുമ്പ് വാട്സാപ്പ് എസ്എംഎസ് വഴിയും ഭീഷണി വന്നിരുന്നതായി അലിയ ഭട്ടിന്റെ പിതാവ് പറഞ്ഞു.