ഇത് ബിന്ദു പണിക്കരുടെ തിരിച്ചുവരവ്; വ്യത്യസ്തമായ വേഷത്തില്‍ കസറി മലയാളികളുടെ പ്രിയതാരം

Webdunia
വെള്ളി, 7 ഒക്‌ടോബര്‍ 2022 (14:42 IST)
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇത്ര ശക്തമായ കഥാപാത്രത്തെ ബിന്ദു പണിക്കര്‍ അവതരിപ്പിക്കുന്നത്. സീത എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
വളരെ വ്യത്യസ്തമായ ഷെയ്ഡിലുള്ള കഥാപാത്രമാണ് ബിന്ദു പണിക്കരുടേത്. ഒരേസമയം വളരെ സൈലന്റ് ആയ കഥാപാത്രമായും ലൗഡ് ആയ കഥാപാത്രമായും തകര്‍ത്തഭിനയിക്കുന്നുണ്ട് ബിന്ദു പണിക്കര്‍. ക്ലൈമാക്‌സിനോട് അടുത്ത സീനുകളിലെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് ബിന്ദു പണിക്കര്‍. താരത്തിന്റെ തിരിച്ചുവരവാണ് ഇതെന്ന് റോഷാക്ക് കണ്ട ശേഷം പ്രേക്ഷകര്‍ പ്രതികരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article