Rorschach|'റോഷാക്ക്' മിന്നും വിജയം സ്വന്തമാക്കുമോ ? പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്

വെള്ളി, 7 ഒക്‌ടോബര്‍ 2022 (10:02 IST)
മമ്മൂട്ടിയുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. റോഷാക്ക് ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തും.സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ആദ്യ പ്രതികരണങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തുവരും.
 
സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം മുതലേ സോഷ്യല്‍ മീഡിയയില്‍ റോഷാക്ക് എന്താണെന്ന് ആരാധകര്‍ തിരയുകയായിരുന്നു.സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പാണ്.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് സിനിമയുടെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 
  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍