ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി ബിജു മേനോനും ആസിഫ് അലിയും,'തലവന്‍' ഒരു ജിസ്ജോയ് പടം !

കെ ആര്‍ അനൂപ്
ശനി, 16 ഡിസം‌ബര്‍ 2023 (17:32 IST)
ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജിസ്ജോയ് ചിത്രത്തിന് 'തലവന്‍'എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയില്‍ നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരായാണ് രണ്ടാളും എത്തുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കും ഇത്.
 
'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്നു എന്നതാണ് ഒരു പ്രത്യേകത.മലബാറിലെ നാട്ടിന്‍ പുറങ്ങളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ദിലീഷ് പോത്തന്‍, അനുശ്രീ, മിയ, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ലണ്ടന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന് തിരകഥയൊരുക്കിയത്. ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയന്‍ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ് - ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article