Bigg Boss Season 5:സാഗര്‍ സെറീന പ്രണയത്തില്‍ ട്വിസ്റ്റ്, അവള്‍ക്ക് പുറത്ത് ഒരു ലൈഫ് ഉണ്ടെന്ന് അഞ്ജൂസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മെയ് 2023 (10:52 IST)
സാഗറിനെയും സെറീനയെയും പറ്റി അഞ്ജൂസ് പറയുകയാണ്. ഇരുവര്‍ക്കും ഇടയില്‍ നടക്കുന്നത് പ്രണയമാണോ ? താരം ബിഗ് ബോസ് ഹൗസിനെ വെളിയില്‍ വന്നശേഷം മനസ്സ് തുറക്കുകയാണ്.  
 
ഇവര്‍ രണ്ടാളും എന്റെ നല്ല ഫ്രണ്ട്‌സ് ആണ്. ഇവര്‍ക്ക് രണ്ടാള്‍ക്കിടയില്‍ ഇതുവരെ വേറൊരു തരത്തിലുള്ള റിലേഷന്‍ഷിപ്പ് ഇല്ല. അവര്‍ക്കിടയില്‍ നല്ലൊരു ബോണ്ട് ഉണ്ട്. ഒരു അണ്ടര്‍സ്റ്റാന്‍ഡ് ഉണ്ട്, സെറീനയും ഞാനുമായിട്ടുള്ള അണ്ടര്‍സ്റ്റാന്‍ഡിങ്ങിനെക്കാള്‍ കൂടുതലാണ് സാഗറും ആയിട്ട്. അവര്‍ ഒത്തിരി സമയം സ്‌പെന്‍ഡ് ചെയ്യാറുണ്ട്. അവരുടെ തോട്‌സ് ഏകദേശം സെയിം ആണ്. പക്ഷേ എനിക്ക് ഇതുവരെ നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ പോലുള്ള ട്രാക്ക് എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. ഞാന്‍ കണ്ണുകൊണ്ട് കണ്ടിട്ടുമില്ല. കാണാത്ത കാര്യം കേള്‍ക്കാത്ത കാര്യം എനിക്ക് പറയാന്‍ പറ്റില്ല. സെറീന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.
 
അവള്‍ക്ക് പുറത്ത് ഒരു ലൈഫ് ഉണ്ടെന്ന് അവള്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടെന്നും നൂറു ദിവസം കഴിഞ്ഞ് പറയാം എന്നും സെറീന പറഞ്ഞതായി അഞ്ജൂസ് ഓര്‍ക്കുന്നു. ചിലപ്പോള്‍ നല്ലൊരു പേഴ്‌സണ്‍ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടാകും.
സാഗര്‍ സൂര്യ അടിപൊളി മനുഷ്യന്‍ ആണെന്നും ഒരാണും പെണ്ണും ഒരുമിച്ച് സംസാരിച്ചെന്ന് പറഞ്ഞാല്‍ അത് ലവ് ആണെന്ന് നമുക്ക് ഒരിക്കലും പറയാന്‍ പറ്റില്ല. ഞാന്‍ ഒരിക്കലും പറയില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article