Bigg Boss Season 5: ശ്രുതിയെ കളിയാക്കി വിഷ്ണുവും അഖിലും,മനുഷ്യന്റെ കോണ്‍ഫിഡന്‍സ് എന്താണ്? ബിഗ് ബോസ് ഹൗസിലെ തര്‍ക്കം!

കെ ആര്‍ അനൂപ്
ബുധന്‍, 10 മെയ് 2023 (09:30 IST)
ബിഗ് ബോസ് അഞ്ചാം സീസണില്‍ കോണ്‍ഫിഡന്‍സിന്റെ (ആത്മവിശ്വാസം)പേരിലാണ് ഇത്തവണത്തെ തല്ല്.ശോഭ, അനു ജോസഫ്, ശ്രുതി എന്നിവര്‍ തമ്മിലുള്ള തര്‍ക്കവും കളിയാക്കലും ഒക്കെയാണ് ബിഗ് ബോസ് വീട്ടില്‍ കാണാനായത്. 
 
മുടിയെ കുറിച്ച് പറഞ്ഞാണ് ശ്രുതി തുടങ്ങിയത്.'മനുഷ്യന്റെ കോണ്‍ഫിഡന്‍സ് ആയിട്ടുള്ളൊരു സാധനമാണ് മുടി. അത് പോയിക്കഴിഞ്ഞാല്‍ വല്ലാത്തൊരു അവസ്ഥയാണ്. എനിക്ക് എന്റെ മുടിയില്‍ നിന്നും പകുതി പോയിട്ട് പകുതിയായി നിന്നാല്‍ വിഷമമാണ്. ഒരു കലാകാരി കൂടിയായ എനിക്ക്. അതെന്റെ കോണ്‍ഫിഡന്‍സ് തന്നെയാണ്'-ശ്രുതി അഖിലിനോട് ആണ് പറഞ്ഞത്. ഇത് കേട്ട് ശോഭ ശ്രുതിക്ക് ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. ശോഭയുടെ കാര്യമല്ല ഇതൊന്നും തന്റെ കാര്യമാണ് പറഞ്ഞതെന്നും ശോഭ ചിന്തിക്കുന്നത് പോലെ തനിക്ക് ചിന്തിക്കാന്‍ ആവില്ലെന്നും ശ്രുതി പറയുന്നു. മുടിയല്ല കോണ്‍ഫിഡന്‍സ് എന്നാണ് ശോഭ പറഞ്ഞത്.
 
നാളെ തനിക്കൊരു ക്യാന്‍സര്‍ വന്ന് മുടി പോയാലും തന്റെ കോണ്‍ഫിഡന്‍സ് നശിക്കില്ലെന്നും കോണ്‍ഫിഡന്‍സ് എന്നത് ഉള്ളില്‍ നിന്ന് വരേണ്ട കാര്യമാണെന്നും ശോഭ പറയുന്നു.ശോഭ ഉരുക്ക് വനിതയാണ്. ഞാന്‍ അതല്ലെന്ന് ശ്രുതി തമാശരൂപേണ മറുപടി കൊടുക്കുന്നതും കാണാം. വിഷ്ണുവും അഖിലും ചേര്‍ന്ന് ഇതിനിടയില്‍ ശ്രുതിയെ കളിയാക്കി. പിന്നെ അനു ജോസഫും ശോഭയും തമ്മിലായി തര്‍ക്കം തര്‍ക്കം.
 
 
 
 
 
 
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article