Bigg Boss Season 5: 'ലിപ് സ്റ്റിക് ഇട്ടുകൊണ്ടാണ് ഉറങ്ങി എഴുന്നേല്‍ക്കുന്നത്',അതെന്ത് കോണ്‍ഫിഡന്‍സ് ഇല്ലായ്മയാണെന്ന് അനു ശോഭയോട്

കെ ആര്‍ അനൂപ്

ബുധന്‍, 10 മെയ് 2023 (08:44 IST)
ബിഗ് ബോസ് മലയാളത്തില്‍ കഴിഞ്ഞദിവസം വലിയ ചര്‍ച്ചയായി മാറിയത് കോണ്‍ഫിഡന്‍സ് എന്നതിനെക്കുറിച്ചാണ്. മുടിയാണ് തന്റെ കോണ്‍ഫിഡന്‍സ് എന്ന് പറഞ്ഞുവെച്ച ശ്രുതിയില്‍ നിന്നാണ് കളിയാക്കലും വാക്കു തര്‍ക്കങ്ങളും ഉടലെടുത്തത്.
 
ശോഭയും ശ്രുതിയും തമ്മിലുള്ള വാക്കേറ്റം അനു ജോസഫ് ഏറ്റെടുക്കുകയായിരുന്നു.മുടിയിലല്ല കോണ്‍ഫിഡന്‍സ് എന്ന് പറഞ്ഞ ശോഭയോട് അനു ജോസഫിനെ ചോദിക്കാനുള്ളത് ഇതാണ്.
'പിന്നെ നീ എന്തിനാണ് രാവിലെ മുതല്‍ രാത്രി വരെ മേക്കപ്പ് ഇടുന്നത്. ലിപ് സ്റ്റിക് ഇട്ടുകൊണ്ടാണ് രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വരുന്നത്. അതെന്ത് കോണ്‍ഫിഡന്‍സ് ഇല്ലായ്മയാണ്',-അനു ശോഭയോട് ചോദിച്ചു.
 
 
നാളെ തനിക്കൊരു ക്യാന്‍സര്‍ വന്ന് മുടി പോയാലും തന്റെ കോണ്‍ഫിഡന്‍സ് നശിക്കില്ലെന്നും കോണ്‍ഫിഡന്‍സ് എന്നത് ഉള്ളില്‍ നിന്ന് വരേണ്ട കാര്യമാണെന്നും ശോഭ ശ്രുതിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യവുമായി അനു എത്തിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍