'ഞാന്‍ നിങ്ങളുടെ ആരാധികയാണ്'; ഭാവനയ്ക്ക് ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്ര - വീഡിയോ കാണാം

Webdunia
ഞായര്‍, 21 ജനുവരി 2018 (13:40 IST)
തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ ഭാവനയുടെ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. ആരാധകർ ഏറെ കാത്തിരുന്ന വിവാഹമാണ് ഭാവനയുടെയും നവീന്റെയും. വിവാഹത്തിനോടനുബന്ധിച്ച് നടക്കുന്ന മെഹന്തി ചടങ്ങിലെ ഭാവനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. 
 
സിനിമാമേഖലയിലെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും മെഹന്തി ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്. നടി രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന ഡാൻസിന്റേയും വീഡിയോ വൈറലാവുകയാണ്. ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഭാവനയെയും വീഡിയോയില്‍ കാണാം. കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനുമായി നാല് വര്‍ഷമായി പ്രണയത്തിലാണ് ഭാവന.  
 
ഭാവനയുടെ വിവാഹ തീയതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം കുടുംബം ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കുകയായിരുന്നു. അതേസമയം, ഭാവനയ്ക്ക് എല്ലാ വിധ ആശംസകളും അറിയിച്ച് ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും രംഗത്തെത്തിയിരിക്കുകയാണ്. 
 
വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഭാവനയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഞാന്‍ നിങ്ങളുടെ ആരാധികയാണെന്നും ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പമുണ്ടാകട്ടെയെന്നും പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ വീഡിയോയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article