ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഭാവനയുടെ പ്രായം എത്രയാണ് ? നടിയുടെ പുതിയ സിനിമകൾ

കെ ആര്‍ അനൂപ്

ചൊവ്വ, 6 ജൂണ്‍ 2023 (10:28 IST)
മലയാളികളുടെ പ്രിയതാരമായ ഭാവനയ്ക്ക് ഇന്ന് പിറന്നാൾ. തെന്നിന്ത്യൻ താര റാണിയുടെ ജന്മദിനം സിനിമാലോകവും ആരാധകരും ആഘോഷമാക്കുകയാണ്. 
 
 സംവിധായകൻ കമലിൻറെ 'നമ്മൾ' എന്ന സിനിമയിലൂടെയാണ് ദാവന വെള്ളിത്തിരയിലേക്ക് എത്തിയത്. 1986 ജൂൺ 6-ന് തൃശ്ശൂരിലാണ് ഭാവന ജനിച്ചത്. 37 വയസ്സാണ് താരത്തിന്റെ പ്രായം.
 
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഭാവന മലയാള സിനിമയിൽ സജീവമാകുകയാണ്
പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉർവശിയും ഒന്നിക്കുന്നു പുതിയ സിനിമയാണ് റാണി.
 
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് റിലീസിന് ഒരുങ്ങുകയാണ്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നത്. 
 
 
 
 
 
 
ഭാവന, ജന്മദിനം, സിനിമ, 
 
Bhsvana,Birthday, Cinema, 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍