ഇനി 5 ദിവസങ്ങള്‍ കൂടി,ബീസ്റ്റ് റിലീസിനായി ആരാധകര്‍ കാത്തിരിപ്പില്‍

കെ ആര്‍ അനൂപ്
വെള്ളി, 8 ഏപ്രില്‍ 2022 (11:28 IST)
ബീസ്റ്റ് റിലീസിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. ഏപ്രില്‍ 13 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്. ഇനി 5 ദിവസങ്ങള്‍ കൂടി.
കേരളത്തില്‍ അതിരാവിലെ ഫാന്‍സ് ഷോകള്‍ നടക്കും. ചിത്രത്തിന് ഇതുവരെ 350 ഓളം ഷോകള്‍ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഇനിയും ഷോകള്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
കഴിഞ്ഞദിവസം പുറത്തുവന്ന മലയാളം ട്രെയിലറും ശ്രദ്ധ നേടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article