വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടി വിജയുടെ ബീസ്റ്റ്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് ഈ നേട്ടം കൈവരിക്കാനായി.
തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. ആദ്യദിനം പുറത്തുവന്ന നെഗറ്റീവ് റിവ്യൂസിലും വിജയ് ചിത്രം വീണില്ല. റിലീസ് ചെയ്ത് അടുത്തദിവസം മുതല്‍ കെജിഎഫ് 2 എത്തിയപ്പോഴും ബീസ്റ്റ് കാണുവാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഈ നേട്ടം. എന്നാല്‍ സിനിമ ആകെ നേടാനിടയുണ്ടായിരുന്ന ?ഗ്രോസിനെ ഈ ഘടകങ്ങള്‍ ചിലപ്പോള്‍ സ്വാധീനിച്ചെന്ന് വരാം.