'ബീസ്റ്റ്'നെക്കാള്‍ വേഗത്തില്‍ വിജയുടെ 'ദളപതി 66' ഒരുങ്ങുന്നു, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

വെള്ളി, 15 ഏപ്രില്‍ 2022 (14:24 IST)
സംവിധായകന്‍ വംശി പൈഡിപ്പള്ളിക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. ഒരാഴ്ച മുമ്പ് ചെന്നൈയില്‍ നടന്ന പൂജയോടെയാണ് സിനിമ ആരംഭിച്ചത്. നടന്റെ കരിയറിലെ 66-മത്തെ ചിത്രം കൂടിയായ ഇതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്.
 
ആദ്യത്തേത് വളരെ ചെറിയ ഒരു ഷെഡ്യൂള്‍ ആയിരുന്നു എന്നാണ് കേള്‍ക്കുന്നത്.പൂജയ്ക്ക് ശേഷം സംവിധായകന്‍ ചിത്രീകരണം ആരംഭിച്ചു. ഒരു നൃത്ത സീക്വന്‍സ് ചിത്രീകരിച്ചതായി റിപ്പോര്‍ട്ടുണ്ട് . 
 
'ദളപതി 66' ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമയാണ്.ശരത് കുമാര്‍ ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു, നടന്‍ ആദ്യമായി വിജയ്‌ക്കൊപ്പം ഒന്നിക്കുകയാണ്.
  
 അതേസമയം, വിജയ്യുടെ 'ബീസ്റ്റ്' 2 ദിവസത്തിനുള്ളില്‍ 100 ??കോടി കടന്ന് എന്നാണ് വിവരം.
 
Thalapathy 66' first schedule wrapped up, director Vamshi Paidipally takes a pledge
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍