ഗ്രാവിറ്റി ഇല്യൂഷന്‍ ടെക്‌നിക് ബറോസിലും, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 26 മെയ് 2022 (15:14 IST)
ബറോസിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ബറോസിലും പരീക്ഷിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
ഫൈനല്‍ ഷെഡ്യൂളാണ് ഇനി ബാക്കിയുള്ളത്. ആ ഭാഗങ്ങള്‍ പോര്‍ച്ചുഗലില്‍ ചിത്രീകരിക്കും എന്നാണ് വിവരം.
 
സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബി അജിത് കുമാര്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.ലിഡിയന്‍ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. 
 
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ത്രീഡി ഫാന്റസി ചിത്രത്തിനായി കാത്തിരിക്കാം.ജിജോ നവോദയ തിരക്കഥ ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article