‘രണ്ടാമൂഴം സിനിമയാക്കുന്നതിന് എം ടി എന്തിന്? ശ്രീകുമാർ മേനോനും വേണ്ട’- ഷെട്ടി രണ്ടും കൽപ്പിച്ച്

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (09:52 IST)
മലയാള സിനിമയുടെ അഭിമാനമാകേണ്ടിയിരുന്ന രണ്ടാമൂഴം പ്രതിസന്ധിയിലാണ്. രണ്ടാമൂഴം ശ്രീകുമാർ മേനോനെ ഏൽപ്പിക്കില്ലെന്നും മാറ്റാരെങ്കിലും ആവശ്യപ്പെട്ടാൽ അവർക്ക് നൽകുമെന്നും എം ടി വാസുദേവൻ നായർ വ്യക്തമാക്കിയതോടെ വെട്ടിലായിരിക്കുകയാണ് അണിയറ പ്രവർത്തകർ.
 
അനുനയ ശ്രമത്തിന് ശ്രീകുമാർ മേനോൻ രംഗത്തുണ്ടെങ്കിലും ഇനിയൊരു ഒത്തുതീർപ്പിന് എം ടിക്ക് താൽപ്പര്യമില്ലെന്ന് ഇന്നലെ വ്യക്തമായതാണ്. ഇപ്പോഴിതാ, രണ്ടമൂഴം സിനിമയാക്കാൻ എം ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്ന് നിർമാതാവ് ബി ആർ ഷെട്ടി വ്യക്തമാക്കുന്നു.
 
രണ്ടാമൂഴത്തിനെ കുറിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ഷെട്ടിയുടെ വെളിപ്പെടുത്തൽ. മഹാഭാരം എന്ന പ്രോജക്ടാമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. എന്നാൽ ഇനി എംടിയുടെ തിരക്കഥയിൽ സിനിമ നിർമ്മിച്ച് വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
മഹാഭാരതം സിനിമയാകുന്നത് തന്റെ സ്വപ്ന പദ്ധതിയാണ്. 2020 ൽ തന്നെ ചിത്രം തിയേറ്ററിൽ എത്തുകയും ചെയ്യും. ശ്രീകുമാർ മേനോൻ ആയിരിക്കില്ല ചിത്രത്തിന്റ സംവിധായകനെന്നും ഷെട്ടി കൂട്ടിച്ചേർത്തു. ചിലപ്പോൾ അതിലും മാറ്റം വരാം. ഇതിഹാസത്തിൽ നിന്നും ഒന്നും നഷ്ടപ്പെടാതെ, എല്ലാവരും എന്നും ഓർക്കുന്ന ചിത്രമായിരിക്കണം ഇതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നു ഷെട്ടി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article