തൂവാനത്തുമ്പികളിലെ റിലേഷന്‍ഷിപ്പ് അംഗീകരിക്കാന്‍ അന്ന് പ്രേക്ഷകര്‍ എത്തിയിട്ടില്ലായിരുന്നു:സിജു വില്‍സണ്‍

കെ ആര്‍ അനൂപ്
ഞായര്‍, 4 ഓഗസ്റ്റ് 2024 (12:49 IST)
മലയാളികള്‍ ഉള്ളടത്തോളം കാലം പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' ഇവിടെ ഉണ്ടാകും.ഇന്നും മഴയുള്ള ദിവസങ്ങളില്‍ വാട്‌സപ്പ് സ്റ്റാറ്റസുകളായി ക്ലാരയും, ജയകൃഷ്ണനും നമ്മുടെ അരികിലേക്ക് എത്താറുണ്ട്. മലയാളത്തില്‍ പിറന്ന എവര്‍ഗ്രീന്‍ ചിത്രം തന്നെയാണ് തൂവാനത്തുമ്പികള്‍. ഇന്ന് ആഘോഷിക്കപ്പെടുന്ന ഈ സിനിമ അന്ന് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ തൂവാനത്തുമ്പികള്‍ സിനിമയെക്കുറിച്ചും മാറുന്ന പ്രേക്ഷകരെ കുറിച്ചും പറയുകയാണ് നടന്‍ സിജു വില്‍സണ്‍.
 
'അന്നത്തെ കാലത്ത് തൂവാനത്തുമ്പികള്‍ പോലൊരു സിനിമയോ അതില്‍ പറയുന്ന പോലൊരു റിലേഷന്‍ഷിപ്പോ അംഗീകരിക്കാന്‍ പ്രേക്ഷകര്‍ എത്തിയിട്ടില്ലായിരുന്നു. ഇന്നിപ്പോള്‍ അത് മാറി. ആ രീതികള്‍ മാറി. ഇപ്പോള്‍ വളരെ ഡീപ്പ് ആയിട്ടുള്ള റിലേഷന്‍ഷിപ്പ് ഒക്കെ കാണിച്ചു കഴിഞ്ഞാല്‍ ഓ പിന്നെ ഇതൊക്കെ നടക്കുമോ എന്നാണ് ഇപ്പോഴുള്ള ചില പ്രേക്ഷകര്‍ ചിന്തിക്കുന്നത്. അങ്ങനെ ഓരോ വട്ടവും പ്രേക്ഷകര്‍ മാറുകയാണ്. കാലഘട്ടത്തിനനുസരിച്ച് സിനിമയും മാറും. പ്രേക്ഷകരും മാറും. അതുപോലെ ഓഡിയന്‍സിന്റെ മെന്റാലിറ്റിയും മാറും. അവരുടെ ആസ്വാദന രീതിയും മാറും. അതനുസരിച്ച് സിനിമയും മാറിക്കൊണ്ടിരിക്കും.',- സിജു വില്‍സണ്‍ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article