'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്', 'ഇബിലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി സംവിധായകന് രോഹിത് വിഎസുമായി വീണ്ടും ഒന്നിക്കുന്നു.'ടിക്കി ടാക്ക' ഷൂട്ട് പുരോഗമിക്കുകയാണ്.80 ദിവസത്തെ ചിത്രീകരണം ഉണ്ടാകും.
ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്, ലുക്മാന് അവറാന്, വാമിക ഗബ്ബി, നസ്ലന്, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തമിഴില്‍ നിന്നും താരങ്ങള്‍ ഉണ്ടാകും.