'ലിയോ' 600 കോടി കടന്നോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 8 നവം‌ബര്‍ 2023 (12:09 IST)
ലോകേഷ് കങ്കരാജ് സംവിധാനം ചെയ്ത  'ലിയോ' ഒക്ടോബര്‍ 19 ന് തിയറ്ററുകളില്‍ എത്തി. ഇപ്പോഴിതാ, 'ലിയോ'യുടെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
20 ദിവസം അവസാനിക്കുമ്പോള്‍ 599 കോടി നേടി.ഈ ദിവസം നേടിയത് വെറും 3 കോടി രൂപ മാത്രമാണ്.ആക്ഷന്‍ ഡ്രാമ ഇന്ന് 600 കോടി കടക്കും.
 
വിജയുടെ ആദ്യ ചിത്രവും 600 കോടിയിലധികം കളക്ഷന്‍ നേടുന്ന ഏക തമിഴ് ചിത്രവുമായി 'ലിയോ' മാറും.എന്നാല്‍ ദീപാവലിക്ക് ഒന്നിലധികം തമിഴ് റിലീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍ വരാനിരിക്കുന്ന ദിവസങ്ങള്‍ ചിത്രത്തിന്റെ കളക്ഷന്‍ കുറയും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍