കട്ടകലിപ്പിൽ ബി ടെകിലെ പിള്ളേർ, പൊളിച്ചടുക്കി ആസിഫ് അലി!

Webdunia
ഞായര്‍, 4 മാര്‍ച്ച് 2018 (14:49 IST)
സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആസിഫ് അലി വളരെ സെലക്ടീവ് ആണ്.. ആസിഫിന്റേതായി കഴിഞ്ഞ വർഷം ഇറങ്ങിയ എല്ലാ സിനിമകളും ഹിറ്റ് ആയിരുന്നു. ഇനി വരാനിരിക്കുന്ന ചിത്രം ബി ടെക് ആണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. 
 
ടീസറിൽ ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് ആസിഫ് അലി ഉള്ളത്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. നവാഗതനായ മൃദുല്‍ വാര്യരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം ശ്രീനാഥ് ഭാസി, അപര്‍ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, ഷാനി, സൈജു കുറുപ്പ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അഭിനയിക്കുന്നത്. 
 
ഈ വര്‍ഷം മെയില്‍ സിനിമ റിലീസിനെത്തും. പുറത്ത് വന്ന ടീസറിനെ കുറിച്ച് എല്ലാവര്‍ക്കും ഒരു കാര്യം മാത്രമെ പറയാനുള്ളു. മച്ചാന്മാരുടെ കൊലകൊല്ലി ഐറ്റം തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article